ജറുസലേം: ജറുസലേമിൽ വെടിവയ്പ്പ് ഉണ്ടായതിനെത്തുടർന്ന് 5 പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയോടെയാണ് വടക്കൻ ജറുസലേമിൽ ഓടിക്കാണ്ടിരുന്ന ബസിൽ വച്ച് വെടിവയ്പ്പുണ്ടായത്.
പലസ്തീൻ വംശജരായ രണ്ടുപേർ ബസ് സ്റ്റോപ്പിൽ വച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വ‍്യക്തമാക്കി. അക്രമികളായ രണ്ടുപേരെ ഉടനെ പൊലീസ് വെടിവച്ചു കൊന്നു. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു.