ലണ്ടന്‍ ആസ്ഥാനമായുളള 'ദി ലക്ഷ്വറി ബിവറേജ് കമ്പനി' യാണ് ഈ മദ്യത്തിന്റെ നിര്‍മ്മാതാക്കള്‍. സ്വര്‍ണവും വജ്രവും മികച്ച ക്രിസ്റ്റലുകളും വിസ്‌കിയും എല്ലാം സംയോജിപ്പിച്ച് പാനീയ വിപണിയെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് ഈ ഉത്പന്നം സൃഷ്ടിച്ചതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
ആഡംബരമായ കുപ്പിക്ക് പുറമേ ആഡംബരം നിറഞ്ഞ ഒരു കേയ്‌സിലാണ് ഓരോ മദ്യകുപ്പിയും വച്ചിരിക്കുന്നതും. ടോസ്റ്റി വുഡ്‌സ്‌മോക്കിന്റെയും ഫ്രഷ് മാള്‍ട്ടഡ് ബാര്‍ലിയുടെയും രുചികള്‍ സംയോജിപ്പിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇസബെല്ല ഐസ്ലേ ഒറിജിനല്‍ വിസ്‌കിക്ക് പുറമേ ആ ബ്രാന്‍ഡില്‍ നിന്നുളള മറ്റ് മൂന്ന് ബോട്ടിലുകള്‍ കൂടി വിപണിയിലുണ്ട്
ഇസബെല്ല ഐസ്ലേ സ്‌പെഷ്യല്‍ എഡിഷന്‍
ഇതിലടങ്ങിയിരിക്കുന്ന മദ്യം പുതുമ നിറഞ്ഞതാണ്. വൈറ്റ് ഗോള്‍ഡും വജ്രങ്ങളും കൊണ്ട് അലങ്കരിച്ചതും കൈകൊണ്ട് നിര്‍മ്മിച്ചതുമായ ഇംഗ്ലീഷ് ക്രിസ്റ്റല്‍ ഡികാന്റിലാണ് മദ്യം നിറച്ചിരിക്കുന്നത്.
ഇസബെല്ല ഐസ്ലേ സ്‌കോട്ട വിസ്‌കി
ഇന്‍സുലാര്‍ ആര്‍ട്ട് എന്ന് വിളിക്കുന്ന കെല്‍റ്റിക് ഡിസൈനിലുള്ള ഒരു സ്ഫടിക പാത്രത്തിലാണ് മദ്യം നിറച്ചിരിക്കുന്നത്. ഇതിന് സങ്കീര്‍ണ്ണമായ ഒരുതരം രുചിയാണ് ഉള്ളത്.
ഇസബെല്ല ഐസ്ലേ സില്‍വര്‍ സെനല്‍ എന്‍ ഓന്‍ഗുസ വിസ്‌കി
സ്വര്‍ണ്ണ അക്ഷരങ്ങള്‍ കൊണ്ട് എഴുതിയ ഒരു വെള്ളി സ്ഫടിക പാത്രത്തിലാണ് ഇതില്‍ മദ്യം നിറച്ചിരിക്കുന്നത്. ഇവ മാത്രമല്ല വിലയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് മദ്യങ്ങളും ഉണ്ട്. കോടികള്‍ വിലമതിക്കുന്ന ആ മദ്യങ്ങളെക്കുറിച്ചും അറിയാം.
ബില്യണയര്‍ വോഡ്ക- 27. 5 കോടി രൂപ
ടെക്വില ലേ. 925 - 26 കോടി രൂപ
ഹെന്റി IV ഡുഡോഗോണ്‍ ഹെറിറ്റേജ് കോഗ്നാക് ഗ്രാന്‍ഡെ ഷാംപെയ്ന്‍ - 15 കോടി രൂപ
റൂസ്സോ ബോള്‍ട്ടിക് വോഡ്ക -10 കോടി രൂപ
ദിവ വോഡ്ക - 7.5 കോടി രൂപ
മെന്‍ഡിസ് കോക്കനട്ട് ബ്രാന്‍ഡി - 7.5 കോടി രൂപ
മക്കാലന്‍ റെഡ് കളക്ഷന്‍ - 4.7 കോടി രൂപ
റൊമാനി കോന്‍ഡി വൈന്‍സ് - 4 കോടി രൂപ
അര്‍മാന്‍ഡ് ഡി ബ്രിഗ്നാക് മിഡാസ് - 2 കോടി രൂപ