ജീപ്പിന് നിയന്ത്രണം നഷ്ടമായി അപകടം; 65 കാരിക്ക് ദാരുണാന്ത്യം


കൊല്ലം കുളത്തൂപ്പുഴയിൽ ജീപ്പിന് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ആര്യങ്കാവ് നെടുമ്പാറ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 65 കാരിയായ ഓമന എന്ന സ്ത്രീയാണ് മരിച്ചത്. കുളത്തുപ്പുഴ മാർത്താണ്ടൻ കരയിലായിരുന്നു അപകടം നടന്നത്.

അപകടം നടക്കുന്ന സമയത്ത് എട്ട് പേർ ജീപ്പിലുണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

أحدث أقدم