തിരുവോണം ബംപര്‍: 70 ലക്ഷം പിന്നിട്ട് ടിക്കറ്റ് വില്‍പന, നറുക്കെടുപ്പിന് ഇനി ഒരാഴ്ച




തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ ടിക്കറ്റിന് വന്‍ സ്വീകാര്യത. നറുക്കെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെ ടിക്കറ്റ് വില്‍പന 70 ലക്ഷം എണ്ണം കടന്നു. ഇതുവരെ 70,74,550 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളില്‍ 4,25,450 ടിക്കറ്റുകളാണ് ഇനി വിറ്റുതീരാനുള്ളത്. 

 പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന. 13,66,260 എണ്ണം ടിക്കറ്റുകളാണ് പാലക്കാട് വിറ്റുപോയത്. അവസാന ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാനും വില്‍പനയുടെ സുഗമമായ നടത്തിപ്പിനുമായും അവധി ദിവസമായ ഞായറാഴ്ചയും ജില്ലാ, സബ് ജില്ലാ ഭാഗ്യക്കുറി ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു.

Previous Post Next Post