മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചു ; 806 മലയാളികൾ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്ന് പരാതി !!കൂടുതലും കേസുകളും കോട്ടയം ജില്ലയിലാണുള്ളത്.


കുവൈറ്റ്സിറ്റി :   കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതിയുമായി രംഗത്ത് എത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം കുവൈറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. 25 ലക്ഷം മുതൽ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും എന്നാണ് കണക്കുകൾ.
എന്നാൽ കൂടുതലും കേസുകളും കോട്ടയം ജില്ലയിലാണുള്ളത്. ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നൽകി. 806 മലയാളികൾ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്‍റെ കണക്ക്.
Previous Post Next Post