86കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു...

 

കാസർഗോഡ് മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മിയാപദവ്, മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്. വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

സുബ്ബണ്ണ ഭട്ടും ഭാര്യ രാജമ്മാളുമാണ് വീട്ടിൽ താമസം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു

أحدث أقدم