ഹൈഡ്രജൻ ബോംബ് ഉടൻ : രാഹുല്‍ ഗാന്ധി


കല്‍പ്പറ്റ: ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്ന് ആവർത്തിച്ച്‌ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.വരാണസിയിലെ വിവരങ്ങളാണോ പുറത്ത് വരാനുള്ളതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക്, നിങ്ങള്‍ക്ക് ഊഹിക്കാം എന്നായിരുന്നു മറുപടി.

കർണാടക സി.ഐ.ഡിക്ക് വിവരങ്ങള്‍ നല്‍കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകുന്നില്ല. ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും അനക്കമില്ല. കൃത്യമായ തെളിവുകളാണ് വാർത്താ സമ്മേളനത്തിലൂടെ പുറത്തു വിട്ടത്. വോട്ട് ചോരി നടത്താൻ ഉപയോഗിച്ച ഫോണ്‍ നമ്ബറുകളുടെ വിവരങ്ങളാണ് കമ്മിഷനോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി മോദി വോട്ട് ചോരി നടത്തിയാണ് തിരഞ്ഞെടുപ്പ് വിജയിച്ചത്. അക്കാര്യത്തില്‍ ഇന്ത്യയില്‍ ഒരാള്‍ക്കും സംശയമുണ്ടാകില്ല.

വയനാട്ടില്‍ സ്വകാര്യ സന്ദർശനം നടത്തുന്ന രാഹുല്‍ഗാന്ധി പ്രിയങ്ക ഗാന്ധി എം.പി യോടൊപ്പം ഇന്നലെ വെണ്ണിയോട് കോട്ടത്തറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഉമ്മൻചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സോണിയ ഗാന്ധിയും വയനാട്ടിലുണ്ട്.
أحدث أقدم