
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സമ്മര്‍ദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്. ഇതിന്‍റെ ഭാഗമായി കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേര്‍ന്നു. അബിൻ വർക്കിയെ സംസ്ഥാന പ്രസിഡൻറാക്കണമെന്ന ആവശ്യം ശക്തമായി നേതൃത്വത്തിന് മുന്നിൽ വെയ്ക്കാനാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.
ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനുശേഷമാണ് സ്ഥാനത്തിനായി കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ സമ്മര്‍ദം ശക്തമാക്കിയത്. കൊച്ചിയിൽ നടന്ന യോഗത്തിൽ ഡിസിസി ഭാരവാഹികളും യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടയാണ് ഐ ഗ്രൂപ്പന്‍റെ സമ്മർദ്ദം നീക്കം.