ഇതെന്റെ ഗുജറാത്ത്‌ അല്ല ...ഗുജറാത്ത്‌ മോഡല്‍ റോഡിന്‍റെ അവസ്ഥ കണ്ട്‌ ഞെട്ടി പ്രധാനമന്ത്രി


അഹമദാബാദ് : കഴിഞ്ഞ ദിവസം ഭാവ്നഗറില്‍ കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ നാടിനു സമര്‍പ്പിച്ചു മടങ്ങുമ്പോള്‍ ആണ് സാക്ഷാല്‍ നരേന്ദ്ര മോഡിക്ക് പോലും ഗുജറാത്തിലെ റോഡുകളുടെ ശോച്യാവസ്ഥ നേരിട്ടനുഭവിൽക്കാൻ ഇടയായത്. 



ഭാവ്നഗറിലെ ലോത്തലിൽ ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിന്റെ പുരോഗതി അവലോകനവും മറ്റ് നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും നിര്‍വഹിച്ച ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ അഹമ്മദാബാദിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം അവസാന നിമിഷം ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കേണ്ടി വന്നു. അവസാന നിമിഷം ഭാവ്നഗറിൽ നിന്നും അഹമ്മദാബാദിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യേണ്ടി വന്ന പ്രധാന മന്ത്രിക്ക് ആധുനിക ഗുജറാത്തിലെ റോഡുകളുടെ അവസ്ഥ നേരിൽ കണ്ടതോടെ തന്റെ കാലത്തെ ഗുജറാത്ത്‌ ഒരുപാട് മാറിയെന്ന് നേരിൽ ബോധ്യപ്പെട്ടു.

അപ്രതീക്ഷിതമായിട്ടുള്ള യാത്ര ആയതിനാൽ അധികൃതർക്ക് പ്രധാനമന്ത്രിയുടെ കണ്ണടക്കാനോ റോഡുകൾ താത്കാലികമായി ഓട്ട അടക്കാനോ സമയം കിട്ടിയില്ല. ഭാവനഗർ  അഹമ്മദാബാദ് റോഡിന്റെ ശോചനീയ അവസ്ഥ  നേരിട്ട് കണ്ട മോഡി, ഇതിലൂടെ യഥാർത്ഥ ഗുജറാത്ത്‌ എന്തെന്ന് തിരിച്ചറിയുകയായിരുന്നു. 
റോഡുകളുടെ ശോച്യാവസ്ഥ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ മന്ദഗതിയിലാക്കിയത് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഏറെ വെല്ലുവിളി ആയി.

പ്രധാനമന്ത്രി ഭാവനഗറിൽ എത്തുന്നതിനോട് അനുബന്ധിച്ച് അദ്ദേഹം കടന്നുപോകുന്ന പ്രദേശങ്ങളിലെ പൊട്ടിപൊളിഞ്ഞു കിടന്നിരുന്ന റോഡുകൾ  മുൻകൂട്ടി അറ്റകുറ്റപണികൾ ചെയ്‌ത്‌ മിനുക്കി വച്ചിരുന്നു. പക്ഷേ മഴ ചതിച്ചതോടെ പ്രധാനമന്ത്രിക്ക് റോഡ്മാർഗം അഹമ്മദാബാദിലേക്ക് പോകേണ്ടിവന്നത്തോടെയാണ് ഹൈവേയുടെ ദയനീയ അവസ്ഥ അദ്ദേഹത്തിനും അനുഭവിക്കേണ്ടി വന്നത്.

റോഡ്‌ വികസനത്തിന്‍റെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃക ആയിരുന്ന ഗുജറാത്തിലെ ഹൈവേകൾ ഉൾപ്പടെ യുള്ള റോഡുകൾ ഇപ്പോൾ അതി ദയനീയ നിലയിലാണ്. കേരളത്തെ പോലുള്ള സംസ്ഥാനങ്ങൾ റോഡുപണിക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ ഇവിടെ കോടികണക്കിന് രൂപയാണ് വർഷം തോറും റോഡുപണികൾക്കായി ചിലവാക്കുന്നത്. മാർച്ച്‌ മാസത്തോടെ പണി പൂർത്തിയാക്കിയ റോഡുകൾ ആദ്യ മഴയിൽ തന്നെ തോടായി മാറും. അതേ സമയം ആറുമാസം മഴ പെയ്യുന്ന കേരളത്തിൽ റോഡുകളുടെ ആയുസ്സിന്റെ ചെറിയൊരു ശതമാനം പോലും ഇവിടത്തെ റോഡുകൾക്ക് കിട്ടുന്നില്ല. പതിവുപോലെ പ്രളയം മൂലവും അതിവർഷം മൂലവും റോഡുകൾ കേടുവന്നു എന്ന ന്യായം പറഞ്ഞ് വീണ്ടും ഫണ്ട് അനുവദിക്കുന്ന ഗുജറാത്തിൽ ഇത്തവണ കനത്ത മഴ പെയ്യാതിരുന്നത് മൂലം വീണ്ടും പുതിയ റോഡ് പണിയാൻ
പ്രളയ ഫണ്ട്‌ അനുവദിക്കാനും കഴിയാത്ത അവസ്ഥയാണ്. ഒരു വർഷത്തിനുള്ളിൽ ഒരു ഡസൻ പാലങ്ങൾ എങ്കിലും തകർന്നു വീണ ഗുജറാത്തിൽ ഇപ്പോൾ ദീർഘ ദൂര യാത്രകൾക്ക്‌ ട്രെയിനെ യാണ് ജനങ്ങൾ ആശ്രയിക്കുന്നത്...

 അഹമ്മദാബാദ് -മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക്‌ വേണ്ടി ചിലവഴിച്ച കോടാനുകോടികളിൽ ചെറിയൊരു അംശം ചിലവാക്കി ഈ റോഡുകൾ അഴിമതി നടത്താതെ ശരിയായി പണിയാൻ ഗുജറാത്ത്‌ സർക്കാർ നടപടി എടുത്തില്ലെങ്കിൽ പ്രതിപക്ഷം ഇല്ലാത്ത ഗുജറാത്തിൽ ഇനിയും ഭരണം തുടരാൻ ബി ജെ പി ക്ക്‌ ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരും.
Previous Post Next Post