കോട്ടയം അയ്മനത്തേക്ക് കൊണ്ടുവന്ന നടുവിലേപറമ്പൻ ചുണ്ടൻ കായലിൽ അപകടത്തിൽപ്പെട്ടു: കെട്ടിവലിച്ച ബോട്ടിന്റെ എൻജിൻ കേടായി: വള്ളം ആടിയുലഞ്ഞു


കോട്ടയം:
 അയ്മനത്തേക്ക് കൊണ്ടുവന്ന നടുവിലേ പറമ്പൻ ചുണ്ടന്‍ അപകടത്തിൽപ്പെട്ടു.വേമ്പനാട് കായലിൽ വച്ചാണ് സംഭവം.വള്ളം കെട്ടി വലിച്ച ബോട്ടിൻ്റെ എഞ്ചിൻ കേടായ സമയത്ത്, കായലില്‍ അതിശക്തമായ കാറ്റും കോളും രൂപപ്പെട്ടതോടെ വള്ളത്തിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു.

വള്ളം ആടിയുലഞ്ഞു. തുഴച്ചിൽക്കാരുടെ കഠിന പ്രയത്നത്താല്‍ വള്ളത്തിന് കേടുപാടുണ്ടായില്ല.
മറ്റൊരു ബോട്ട് സ്ഥലത്തെത്തിച്ച് വള്ളം കെട്ടി വലിച്ച് കരക്കെത്തിച്ചു.

Previous Post Next Post