തിരുവോണ നാളിലും മാനം കറുത്ത് തന്നെ…ഒറ്റപ്പെട്ട മഴ തുടരും.. ജാഗ്രത..




സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവോണ ദിവസം വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും മണിക്കൂറുകളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
أحدث أقدم