റോഡിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ മര്‍ദ്ദനം; സിപിഐഎം പ്രവര്‍ത്തകനെതിരെ പരാതിയുമായി വ്‌ളോഗർ


        

വീഡിയോ എടുക്കുന്നതിനിടെ വ്ളോഗറെ മര്‍ദ്ദിച്ചതായി പരാതി.റോഡിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വ്‌ളോഗര്‍ക്ക് മര്‍ദ്ദനമേറ്റത്. പാലക്കാട് തച്ചമ്പാറയിലാണ് സംഭവം.തച്ചമ്പാറ സ്വദേശി മധു എന്‍ പിക്കാണ് മര്‍ദ്ദനമേറ്റത്.

സിപിഐഎം പ്രവര്‍ത്തകനായ വിജയന്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. കല്ലടിക്കോട് പൊലീസ് മധുവിന്റെ മൊഴി എടുത്തിട്ടുണ്ട്. തച്ചമ്പാറ – മാട്ടം റോഡ് നവീകരണത്തെ കുറിച്ച് പറയുന്നതിനിടെയാണ് തര്‍ക്കം ഉടലെടുത്തത്.

Previous Post Next Post