പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർ‌ഷം



ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ഞായറാഴ്ചയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ചതിന് അറസ്റ്റിലായ രണ്ട് പേരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.

കുക്കി-സോ ഭൂരിപക്ഷ ചുരാചന്ദ്പൂർ ജില്ലയുടെ ആസ്ഥാനമായ ചുരാചന്ദ്പൂരിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. ചുരാചന്ദ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറാൻ ശ്രമം നടത്തി. ആർ‌എ‌എഫ് ഉദ്യോഗസ്ഥർക്ക് നേരെ ജനക്കൂട്ടം കല്ലെറിയുകയും ചെയ്തു.
Previous Post Next Post