കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നു വീണതിനെ തുടർന്ന് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ഡി.ബിന്ദുവിന്റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻഎസ്എസ് പണിതു നൽകുന്ന വീടിന്റ നിർമ്മാണം പൂർത്തിയായി.ബിന്ദുവിന്റെ മരണത്തെ തുടർന്ന് നിർധന കുടുംബത്തിന് വാസയോഗ്യമായ വീട് നിർമിച്ചു നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ബിന്ദുവിന്റെവീട് സന്ദർശിച്ചപ്പോൾ വാഗ്ദാനം നൽകിയിരുന്നു.12.50 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നവീകരിക്കുന്നത്. വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് മേൽക്കൂരയുള്ള അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റി കുളിമുറിയും ശൗചാലയവും ഉൾപ്പെടുന്ന ഒരുമുറിയും അടുക്കളയും വർക്ക് ഏരിയയും പുതുതായി തീർത്ത് നിലവിലുള്ള വീടിനോട് കൂട്ടിചേർത്ത് കോൺക്രീറ്റ് ചെയ്തു.മോശമായ കട്ടിളകളും, വാതിലുകളും, ജനലുകളുമെല്ലാം ഇളക്കിമാറ്റി പുതിയവ യഥാസ്ഥാനത്ത് ഉറപ്പിച്ചു.
വീടിന്റെ സൺഷെയ്ഡ്
ഭാഗം പുതുക്കി. വീടിന്റെ മുൻഭാഗത്തെ മുറ്റത്തിനോട് ചേർന്ന താഴ്ന്ന ഭാഗം കല്ല് കെട്ടി ഉയർത്തി സംരക്ഷണ ഭിത്തി തീർത്ത് ബലപ്പെടുത്തി.പുതിയ സെപ്റ്റിക് ടാങ്കിന്റെ നിർമ്മാണവും വഴിയിൽ നിന്ന് താഴ്ചയിലുള്ള വീട്ടിലേയ്ക്ക് എത്തുന്നതിന് കെട്ടിയിട്ടുള്ള
കൈവരികൾ കൂടുതൽ സൗകര്യപ്രദമാക്കി കൈവരി സ്ഥാപിക്കുന്ന പണിയും ഇതിനൊപ്പം നിർമിച്ചു. ദിവസേന എട്ടുപേരാണ് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സി പി എം തലയോലപറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം.കുസുമനാണ് നേതൃത്വം നൽകിയത്.