പുലർച്ചെ വലിയ ബഹളം, അയൽക്കാർ വിളിച്ചുണർത്തി, വീട്ടുപറമ്പിലേക്കിറങ്ങി നോക്കി; കൂട് തകർത്ത് കോഴികളെ കൂട്ടത്തോടെ കടിച്ചുകൊന്ന്….


        
സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പില്‍ സ്ഥാപിച്ച് കൂട് തകര്‍ത്ത് തെരുവ് നായകള്‍ കോഴികളെ കൂട്ടത്തോടെ കടിച്ചുകൊന്നു. കോഴിക്കോട് കടലുണ്ടി ഇടച്ചിറയിലാണ് സംഭവം. വീട്ടില്‍ക്കാവ് റോഡില്‍ ഓണത്തറ ഗോപിനാഥന്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തിയിരുന്ന കോഴികളില്‍ പത്തെണ്ണത്തിനെയാണ് തെരുവ് നായക്കൂട്ടം കൊന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയായിരുന്നു സംഭവം. അസ്വാഭാവികമായി ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് ഗോപിനാഥനെ വിളിച്ച് കാര്യം പറഞ്ഞത്. ഉടന്‍ തന്നെ കൂട്ടിനകത്ത് കയറി പരിശോധിച്ചപ്പോള്‍ നായകളെ കാണുകയായിരുന്നു. ഇവയെ ഉടന്‍ തന്നെ തുരത്താനായതിനാല്‍ മറ്റ് കോഴികളുടെ ജീവന്‍ നഷ്ടമായില്ല. അന്‍പതോളം കോഴികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. കൂട് തകര്‍ത്താണ് നായകള്‍ അകത്ത് കയറിയത്.
Previous Post Next Post