ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവാണ് ഓണം.. ഓണ പോസ്റ്റില്‍ ഹിറ്റായത് രാഹുല്‍ മാങ്കൂട്ടത്തില്‍..പിണറായിയെ പിന്നിലാക്കി ‘മാങ്കൂട്ടം’…


        
തിരുവോണം കഴിഞ്ഞു… ഇന്ന് മൂന്നാം ഓണം.. ഓണാഘോഷങ്ങൾ ഇനിയും അവസാനിക്കുന്നില്ല . തുടരുകയാണ്.ഓണാഘോഷം തുടരുമ്പോള്‍ സോഷ്യല്‍ മീഡിയിയലെ പ്രധാന ചര്‍ച്ച ണ്ട്ഓണാശംസകള്‍ക്ക് ഫെയ്‌സ് ബുക്കില്‍ കിട്ടിയ ലൈക്കാണ്.രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ് ബുക്കില്‍ ഇട്ട ഓണാശംസാ പോസ്റ്റിന് കിട്ടിയത് 57കെ ലൈക്കുകളാണ്. 17.6 കെ കമന്റുകളും 278 ഷെയറും. അങ്ങനെ ഓണം സോഷ്യല്‍ മീഡിയയില്‍ തൂക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മറുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയന് പോലും ഓണാശംസാ പോസ്റ്റിന് കിട്ടിയത് 35കെ ലൈക്ക് മാത്രം. 4.5കെ കമന്റും കിട്ടി. 3.7തകെ ഷെയറും ആ വീഡിയോ പോസ്റ്റിന് ഉണ്ട്. എന്നാല്‍ ലൈക്കും കമന്റും രാഹുലിനാണ് കൂടുതല്‍. അത് ആവേശത്തോടെ കാണുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫാന്‍സ്.

പീഡനാരോപണങ്ങളില്‍ കുടുങ്ങിയ രാഹുലിന്റെ പ്രസക്തി നഷ്ടമായെന്ന വാദം ചില രാഷ്ട്രീയ കേന്ദ്രങ്ങളുയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിലും രാഹുല്‍ വിരുദ്ധര്‍ ശക്തമാണ്. പാലക്കാട്ട് പോകാനും രാഹുലിന് കഴിയുന്നില്ല. ഇതിനിടെയാണ് അടൂരിലെ വീട്ടില്‍ ഇരുന്ന് ഫെയ്‌സ് ബുക്കില്‍ രാഹുല്‍ കുറിപ്പിട്ടത്. ഈ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തത്. രാഹുലിന് പ്രതീക്ഷ നല്‍കുന്ന നിരവധി കമന്റുകളും എത്തി. ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവാണ് ഓണം…… ചവിട്ടി താഴ്ത്തുവാന്‍ ശ്രമിച്ചവര്‍ക്ക് മേലെ ഉയര്‍ന്നു വരുവാന്‍ കഴിയട്ടെ…. ഓണാശംസകള്‍–എന്നിങ്ങനെയാണ് കമന്റുകൾ.


പോസ്റ്റിന് കിട്ടിയ ലൈക്കുകളുടെ എണ്ണം മാങ്കൂട്ടത്തില്‍ ഇപ്പോഴും സോഷ്യല്‍ മീഡിയാ താരമാണെന്ന വിലയിരുത്തലാണ് ഉണ്ടാക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും മാങ്കൂട്ടത്തില്‍ ഇട്ടിരുന്നു. ഇതിനും 48കെ ലൈക്കുകള്‍ കിട്ടിയെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിക്ക് പോലും ഈ പിന്തുണ സോഷ്യല്‍ മീഡിയയില്‍ നിലവില്‍ ഇല്ലെന്നതാണ് വസ്തുത.

അതേസമയം ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ സമര്‍പ്പിച്ച എഫ്ഐആറില്‍ ഉള്ളത് അന്വേഷകര്‍ക്ക് ഇരയെ കുറിച്ച് ഒരു തുമ്പും ഇല്ലെന്ന സൂചനയാണ്. ഈ കേസ് ഒരിടത്തും എത്തില്ലെന്നാണ് മാങ്കൂട്ടത്തില്‍ ഫാന്‍സ് പറയുന്നത്. എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്തു വന്നിരുന്നു. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളയാളാണ് ഇരയായതെന്നും എഫ്ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

        

أحدث أقدم