പ്രാദേശിക നേതാവിന് നേരെ ബോംബ് എറിഞ്ഞു.. ബാത്ത്‌റൂമിൽ കയറി രക്ഷപെട്ടു…


        

പിഎംകെ പ്രാദേശിക നേതാവിന് നേരെ ബോംബ് എറിഞ്ഞു. പിഎംകെ നേതാവും തഞ്ചാവൂർ ജില്ലയിലെ ഒരു ടൗൺ പഞ്ചായത്ത് പ്രസിഡന്റുമായ എം.എ സ്റ്റാലിന് നേരെയാണ് ആക്രമണം. അദ്ദേഹം ഓഫീസിലിരിക്കുമ്പോള്‍ പുറത്ത് നിന്നെത്തിയ അജ്ഞാത സംഘം ബോംബെറിയുകയായിരുന്നു. ബാത്ത് റൂമില്‍ കയറി വാതിലടച്ചതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു. സഹായികള്‍ക്ക് പരിക്കേറ്റു.

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച്ചച്ചയായിരുന്നു 
സംഭവം. ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെന്തെന്ന് വ്യക്തമല്ല. അന്വേഷിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. ബാത്ത്റൂമില്‍ കയറി കുറ്റിയിട്ടതിനാലാണ് രക്ഷപ്പെട്ടതെന്നും അല്ലെങ്കില്‍ കൊല്ലപ്പെടുമായിരുന്നുവെന്നും എം.എ സ്റ്റാലിന്‍ പറഞ്ഞു.അതേസമയം ആക്രമണത്തിന് പിന്നാലെ പിഎംകെ പ്രതിഷേധവുമായി രംഗത്ത് എത്തി.


Previous Post Next Post