ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന മത്സ്യത്തൊഴിലാളിയുടെ സ്കൂട്ടറിൽ ഇടിച്ചു; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്


വർക്കലയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം. സംഭവത്തിൽ സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്കേറ്റു. ആര്‍ വണ്‍ ഫൈവ് ബൈക്കിലെത്തിയ യുവാവ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന മത്സ്യത്തൊഴിലാളിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വർക്കല ഞെക്കാട് ഹൈസ്കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി അബ്ദുൽ റഫൂഫിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

أحدث أقدم