ഇന്നലെ സ്വർണവില റെക്കോർഡിൽ ആയിരുന്നു. 82,080 രൂപയ്ൽ നിന്നുമാണ് 160 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. ചെറിയ ഇടിവ് ഉണ്ടായെങ്കിലും സ്വർണവില വളരെ ഉയരത്തിൽ തന്നെയാണ്. വിവാഹ പാർട്ടികളെയും വിലക്കയറ്റം ബുദ്ധിമുട്ടിക്കുമെന്നതിൽ തർക്കമില്ല. വില ഉയർന്നത് കാരണം ആളുകൾ സ്വർണം വാങ്ങൽ കുറച്ചതായാണ് റിപ്പോർട്ട്.
സ്വർണം ഈ പോക്കുപോവുകയാണെങ്കിൽ മധ്യവർഗത്തിന് സ്വർണാഭരണം അത്യാഡംബരമാകുമെന്ന കാര്യത്തിൽ തർക്കമില്ല. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചനകളാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം. സ്വർണത്തിൽ നിക്ഷേപം നടത്തുന്നവർക്ക് ഇനി നല്ലകാലമാണ്.