‘ആലപ്പുഴ ഏറ്റവും വലിയ ജില്ല, ഇപ്പോൾ വികസനമൊന്നും ലഭിക്കാതെ പിന്നോട്ട് നിൽക്കുന്നു’.. തൃശൂർ എടുത്തതുപോലെ ആലപ്പുഴയും എടുക്കുമോ?…


ആലപ്പുഴ ഏറ്റവും വലിയ ജില്ലയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ട്രോളി സോഷ്യൽമീഡിയ. കലുങ്ക് സദസിലെ സംഭാഷണത്തിനിടെയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.

”ഇപ്പോൾ ആലപ്പുഴ വികസനമൊന്നും ലഭിക്കാതെ പിന്നോട്ട് നിൽക്കുകയാണ്. എയിംസ് ഇവിടെ വരികയാണെങ്കിൽ റിയൽ എസ്‌റ്റേറ്റ് മേഖലയിലെല്ലാം അത് വലിയ മാറ്റങ്ങളുണ്ടാക്കും. ഇൻഫ്രാസ്ട്രക്ചറെല്ലാം ഉയരും. ഏറ്റവും വലിയ ജില്ലയാണ് ആലപ്പുഴ. ജന സാന്ദ്രത കൂടുതൽ മലപ്പുറത്താണെങ്കിലും വലിയ ജില്ല ആലപ്പുഴയാണ്” എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരായ ട്രോളുകൾ സോഷ്യൽമീഡിയയിൽ നിറയുകയായിരുന്നു.

”ഏറ്റവും പൊക്കം ഉള്ള മൃഗം പോത്ത് ആണെങ്കിലും ഏറ്റവും വലിയ മൃഗം എലി ആണ്, സംഘികൾ പറയുന്നത് ആരെങ്കിലും സീരിയസ് ആയി എടുക്കുമോ? ആലപ്പുഴ അവരുടെ ഏറ്റവും വലിയ ജില്ല,അതങ്ങു സമ്മതിച്ചു കൊടുക്കുന്നത് ആണ് അവരെ തിരുത്തുന്നതിനേക്കാൾ എളുപ്പം, ഏറ്റവും കൂടുതൽ വെള്ളം ഉള്ള ജില്ല ആലപ്പുഴ, എന്തെരു അറിവാണ് ഈ മനുഷ്യന്, അത്ഭുതമാണ് ഈ മനുഷ്യൻ, ഇത്രയും മണ്ടത്തരങ്ങൾ കയ്യിലുള്ളത് കൊണ്ട് മാത്രമാണ് ബിജെപിയിലേക്ക് അദ്ദേഹത്തെ എടുത്തത്, കേരളത്തിലെ ഏറ്റവും വലിയകലുങ്ക് ആലപ്പുഴയിലാണെന്ന് പറയാതിരുന്നത് മഹാഭാഗ്യം” എന്നിങ്ങനെ പോകുന്നു കമൻറുകൾ.

എയിംസ് വന്നാൽ കേരളത്തിൻറെ തലയിലെഴുത്ത് മാറുമെന്നും അതിനായി തറക്കല്ലെങ്കിലും ഇടാതെ അടുത്തതവണ വോട്ട് ചോദിച്ച് ജനസമക്ഷം എത്തുകയില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു ഇതിനായി സംസ്ഥാന സർക്കാർ സഹായിക്കണം. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നാണ് ആഗ്രഹം. ഇതിനായി സ്ഥലം അനുവദിക്കണമെന്ന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞു. അദ്ദേഹം എനിക്കൊപ്പം ഹെിലികോപ്ടറിൽ വന്നാൽ ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ 300 ഏക്കറും അതിന് ചുറ്റുമായി അത്രതന്നെ സ്ഥലവും കാട്ടിക്കൊടുക്കാം. ഇവിടെ എയിംസ് വന്നാൽ തൊട്ടടുത്ത ജില്ലകൾക്കും ഗുണമാകും. കുമരകത്തിന്റെ വിനോദസഞ്ചാരമേഖലയും വികസിക്കും. കുമരകം കടന്ന് കോട്ടയംവഴി മധുരവരെയുള്ളവർക്ക് എയിംസ് ഗുണകരമാകും- അദ്ദേഹം പറഞ്ഞു.

Previous Post Next Post