വാഴൂർ സെൻ്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും ജൂബിലി വിളംബരവും ഉദ്ഘാടനം ചെയ്തു.


പുളിക്കൽ കവല.വാഴൂർ സെൻ്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും പ്ലാറ്റിനം ജൂബിലിയുടെയും 1975 എസ്.എസ്.എൽ.സി. ബാച്ച് സുവർണ്ണ ജൂബിലിയുടേയും വിളംമ്പര ദിനം ഉദ്ഘാടനം ചെയ്തു. ജോർജ് ചെറിയാൻ്റെ അദ്ധ്യക്ഷതയിൽ ഫാ.. എം.കെ. ഫിലിപ്പ് കോർഎപ്പിസ്കോപ്പാ ഉദ്ഘാടനം നിർവ്വഹിച്ചു
ജൂബിലി സംഗമ വിളംമ്പരം ഹെഡ്മാസ്റ്റർ സാബു ജേക്കബ് നടത്തി. ഫാ. മാത്യു ജെഓടലാനി ,സുബിൻ നെടുംപുറം , ശോശാമ്മ പി.ജെ., എം.എ. ആൻഡ്രൂസ്, സുനിൽ പാറാടിയിൽ , ഫിലിപ്പ് കെ. എ. സോബിച്ചൻ ഏബ്രഹാം, തോമസ് കുട്ടി ഏബ്രഹാം , എൻ. പി. മംഗളേശ്വരി,എന്നിവർ പ്രസംഗിച്ചു. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് വിദ്യാർത്ഥി ശാക്തീകരണ ക്ലാസ്സിന് നേതൃത്വം നൽകി.
Previous Post Next Post