പ്രായപൂർത്തിയായവർക്ക് മാത്രം അംഗമാകാവുന്ന ഡേറ്റിംഗ് ആപ്പിൽ 18 വയസായെന്ന് കാണിച്ചാണ് കുട്ടി രജിസ്റ്റർ ചെയ്തത്. ആപ്പിലൂടെ പരിചയപ്പെട്ട 16 പേർ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ചന്തേര സ്റ്റേഷനിൽ എട്ട് കേസുകളിലായി പത്ത് പേരാണ് പ്രതികൾ. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലായി ആറ് കേസുകളുമുണ്ട്. 16 വയസ്സുകാരൻ രണ്ട് വർഷമായി പീഡനത്തിന് ഇരയായി എന്നാണ് ഞെട്ടിക്കുന്ന മൊഴി. വീട്ടിൽ നിന്ന് അസ്വാഭാവികമായി ഒരാൾ ഇറങ്ങി പോകുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.