രാഹുൽ മാങ്കൂട്ടത്തിലിനെ സന്ദർശിച്ച് കോൺഗ്രസ് നേതാക്കൾ…സന്ദർശനത്തിൻ്റെ ലക്ഷ്യം





അടൂർ : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി വി സതീഷും മണ്ഡലം പ്രസിഡൻ്റുമാർ ഉൾപ്പെടെ ആറുപേരുമാണ് രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദർശിച്ചത്. 

ഇന്നലെയായിരുന്നു സന്ദർശനം. കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടും രാഹുലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ നേതാക്കളുടെ തീരുമാനം. 

രാഹുലിനെ പാലക്കാട്ടേക്ക് എത്തിക്കുന്ന കാര്യങ്ങളും ചർച്ചയായി. സൗഹൃദ സന്ദർശനമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
أحدث أقدم