കോട്ടയം ഓട്ടോയിൽ അനധികൃതമായി മദ്യം വിൽക്കുന്നതിനിടെ ഓട്ടോഡ്രൈവർ
പുതുപ്പള്ളി പൊങ്ങൻപാറ
തടത്തിൽ ടി.എ.വർക്കിയെ (65) (ബേബി )എക്സൈസ്
അറസ്റ്റു ചെയ്തു
. 2.5 ലീ റ്റർ മദ്യവും ഓട്ടോയും പിടിച്ചെടുത്തു. ശ്രി നാരായണ ഗുരു മാഹാസാമാധി ദിനമായ ഞായറാഴ്ച (ഡ്രൈഡേ) ഉച്ചയ്ക്ക് വെട്ടത്തു കവലയ്ക്കു സമീപമാണ് സംഭവം. വെട്ടത്ത് കവലയിലെ ഓട്ടോ ഡ്രൈവറും പത്രഏജൻ്റും ആയ ഇയാൾ
ഒരു വർഷക്കാലമായി ഓട്ടോയിൽ മദ്യവിൽപന ആയിരുന്നു ഒരു പ്രാവശ്യം ഓട്ടോയിൽ മദ്യകുപ്പികളും ആയി ഇയാൾ എക്സൈസ് പിടിയിൽ ആയതാണ് എന്നാൽ അന്ന് ജാമ്യമെടുത്ത് പിന്നീട് വീണ്ടും സജീവമായി കച്ചവടം തുടരുന്നതിനിടയിലാണ് പിടിയിലായത്
എക്സൈസ് സർക്കിൾ ഓഫിസി ലെ അസി.എക്സൈസ് ഇൻസ്പെ ക്ടർ (ഗ്രേഡ്) ആനന്ദ രാജ്, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കണ്ണൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) നിഫി ജേക്കബ്, സി വിൽ എക്സൈസ് ഓഫിസർ വി.വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. വർക്കിയെ കോടതി റിമാൻഡ് ചെയ്തു.