ലെസ്റ്റർ ലെസ്‌റ്റർ റോയൽ
ഇൻഫർമറി ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോവുകയായിരുന്ന മലയാളിക്ക് നേരെ ആക്രമണം. ലെസ്‌റ്ററിലെ വിക്ടോറിയ പാർക്കിൽ വച്ചാണ് രണ്ട് യുവാക്കൾ ഇയാളെ ആക്രമിക്കുകയും മോഷണ ശ്രമം നടത്തുകയും ചെയ്തത്.
സ്‌ഥലം അന്വേഷിച്ചെത്തിയ രണ്ട് യുവാക്കളിൽ ഒരാൾ പെട്ടെന്ന് തന്നെ ഇയാളുടെ കൈ പിന്നിലേക്ക് പിടിച്ചു തിരിച്ചു. സഹായത്തിനായി വിളിച്ചപ്പോൾ, കൂടെയുണ്ടായിരുന്ന രണ്ടാമത്തെയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ശബ്ദമുണ്ടാക്കിയാൽ കുത്തുമെന്ന് പറയുകയും ചെയ്തു.
ഇയാളുടെ പക്കലുണ്ടായിരുന്ന ഫോണും പഴ്‌സും ആവശ്യപ്പെട്ടെങ്കിലും, കൈവശമിലെന്ന് മറുപടി നൽകി. ഇതിൽ പ്രകോപിതരായ അക്രമികൾ ഇയാളുടെ മുഖത്തടിക്കുകയും കൈവശമുണ്ടായിരുന്ന ബാഗ് പിടിച്ചുപറിക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് പാർക്കിൽ ആളുകളുണ്ടായിരുന്നെങ്കിലും ആരും സഹായത്തിനെത്തിയില്ല. അക്രമികളുടെ പിടിയിൽ നിന്ന് ഒരുവിധം രക്ഷപ്പെട്ട് ഓടിയ ഇയാൾ ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ ചികിത്സ തേടി. പോലീസിൽ പരാതി നൽകി