കാറിടിച്ച് കുതിര ചത്തു; സവാരി നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു പോലീസ്

 

ചേരാനെല്ലൂരില്‍ അപകടത്തില്‍പ്പെട്ട് കുതിര ചത്തു. രണ്ട് മണിക്കൂറോളമാണ് ചോര വാര്‍ന്ന് റോഡില്‍ കിടന്നത്. കുതിര സവാരി നടത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ ശനിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. കാറിടിച്ചാണ് കുതിരയ്ക്ക് അപകടമുണ്ടായത്. കാലിനാണ് പരിക്കേറ്റത്.

രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ലോറിയില്‍ കയറ്റി മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അങ്കമാലി എത്തിയപ്പോള്‍ കുതിര ചത്തു. എറണാകുളം കുന്നുകര സ്വദേശിയുടേതാണ് കുതിര. ഇയാളില്‍നിന്ന് വാടകയ്‌ക്കെടുത്ത് ഫത്തഹുദീന്‍ എന്നയാളാണ് കുതിര സവാരി നടത്തിയത്.

റിഫ്‌ലക്ടര്‍ ഇല്ലാതെ നിയമം ലംഘിച്ചാണ് ഇയാള്‍ രാത്രി കുതിര സവാരി നടത്തിയത്. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്‌തെന്ന വകുപ്പ് ചുമത്തിയാണ് കേസ്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. കാറോടിച്ചയാള്‍ക്കും പരുക്കുണ്ട്. 65,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

أحدث أقدم