ഹൈഡ്രജൻ ബോംബ് ഇന്ന് പുറത്ത്?.. രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം…





ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്. എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ രാവിലെ പത്ത് മണിക്കാണ് വാർത്താ സമ്മേളനം. വിഷയം വ്യക്തമാക്കിയിട്ടില്ലെങ്കിലും വോട്ട് ചോരിയിലെ തുടർ വാർത്താ സമ്മേളനമാകാനാണ് സാധ്യത.

വോട്ട് ചോരിയിലെ തുടർ ക്രമക്കേടുകൾ വൈകാതെ പുറത്ത് വിടുമെന്നും, ഹൈഡ്രജൻ ബോംബായിരിക്കുമെന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചിരുന്നു. ആ വിവരങ്ങൾ പുറത്ത് വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ മുൻപിൽ നിൽക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.അതുകൊണ്ട് തന്നെ വലിയ ആകാംഷയിലാണ് വാർത്താലോകം.
Previous Post Next Post