
സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. തനിക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് രാജിയെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമസ്തയുടെ പോഷക സംഘടനയാണിത്. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗം 23-ാം തിയ്യതി കോഴിക്കോട് ചേർന്നപ്പോൾ ചില അംഗങ്ങൾ തനിക്കെതിര പരാതി ഉന്നയിച്ചിരുന്നുവെന്നും പിറ്റേന്ന് തന്നെ താൻ രാജിക്കത്ത് പ്രസിഡൻ്റിന് നൽകിയെന്നും നാസർ ഫൈസി കൂടത്തായി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളേയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികൾക്കെതിരെ നടപടി എടുക്കണമെന്നും പ്രസിഡൻ്റിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.