വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചു: മുഖ്യമന്ത്രി


        

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സ്വാഭാവികമായി ഉണ്ടാകേണ്ട വിലക്കയറ്റം തടുത്തു നിർത്താനായി. വിപണിയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയെന്നും പൊതുവിതരണ രംഗം ശക്തമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവിൽ സപ്ലെസ് കോർപ്പറേഷൻ മുഖേന ഓണക്കാലത്ത് വലിയ ഇടപെടലാണ് സർക്കാർ നടത്തുന്നത്.


കൺസ്യൂമർഫെഡ്,ഹോർട്ടികോർപ് തുടങ്ങി അനേകം സംവിധാനങ്ങൾ ഭാഗമായി അണിനിരക്കുന്നുണ്ട്. കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ് നിൽക്കുന്നു. ഓണം നല്ല രീതിയിൽ ആഘോഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

Previous Post Next Post