അസാധാരണ നീക്കം.. പാലുൽപ്പാദനത്തിൽ സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കാൻ..


പാലുൽപ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കി നിയമിക്കാൻ മിൽമ എറണാകുളം യൂണിയനിൽ ഭരണസമിതിയുടെ നീക്കം. എംഡി നിയമനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിൽ മാറ്റം വരുത്താനുളള ഭരണഘടനാ ഭേദഗതി പൊതുയോഗത്തിൽ അവതരിപ്പിക്കാനാണ് നീക്കം. ഭരണസമിതിയുടെ നീക്കത്തിനെതിരെ മിൽമയിലെ സിഐടിയു യൂണിയനടക്കം സർക്കാരിനെ സമീപിച്ചു. ഡയറി സയൻസും ഡയറി എൻജിനീയറിംഗും ഉൾപ്പെടെ പാലുൽപ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം പ്രദാനം ചെയ്യുന്ന ബിരുദങ്ങളായിരുന്നു മിൽമ മേഖലാ യൂണിയൻ എംഡി സ്ഥാനത്തേക്കുളള അടിസ്ഥാന യോഗ്യത. ഒപ്പം മാനേജീരിയൽ കേഡറിലെ പത്തു വർഷത്തെ അനുഭവ സമ്പത്തും വേണം. എന്നാൽ, ഈ യോഗ്യതയിൽ മാറ്റം വരുത്താനുളള നീക്കമാണ് എറണാകുളം മേഖലാ യൂണിയൻ തുടങ്ങിവെച്ചിരിക്കുന്നത്. മേഖലാ യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബൈലോ തന്നെ തിരുത്താനാണ് നീക്കം.

Previous Post Next Post