പ്ലസ് ടു വിദ്യാർത്ഥി വീടിനകത്ത് മരിച്ച നിലയിൽ..


പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഹിജാൻ ആണ് മരിച്ചത്. രാവിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെതുകയായിരുന്നു. രാത്രി ഉറങ്ങാൻ കിടന്ന ഹിജാൻ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ തട്ടി വിളിച്ചു. എന്നാൽ വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തേക്ക് കേറുകയായിരുന്നു. തുടർന്ന് പൊലീസെത്തി മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

Previous Post Next Post