യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ‍്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ‍്യമന്ത്രി പിണറാ‍യി വിജയന് കത്തയച്ചു. ഉദ‍്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്നാണ് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ‍്യപ്പെട്ടിരിക്കുന്നത്.

നിലവിലെ ഡിഐജി പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ‍്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. തീവ്രവാദികൾ പോലും ചെയ്യാത്ത നടപടിയാണ് ചെറുപ്പക്കാരനോട് പൊലീസ് ചെയ്തതെന്നും പൊലീസ് സേനയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനു തന്നെ അപമാനകരമാണ് ഇവരുടെ പ്രവർത്തിയെന്നും വി.ഡി. സതീശൻ കത്തിൽ പറഞ്ഞു.
أحدث أقدم