ബോണറ്റിനടിയിൽ അസാധാരണമായ ചലനം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ബോണറ്റ് പൊക്കി നോക്കിയത്. അപ്പോഴാണ് കാറിന്റെ ബോണറ്റിനുള്ളിൽ പാമ്പ് ചുരുണ്ടുകിടക്കുന്നത് കണ്ടത്. കാർ ഡ്രൈവർ വിളിച്ചത് അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്.
കാറിൻറെ ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കാർ ഓണായില്ല. ഇതിനിടെയാണ് കാറിൻറെ ബോണറ്റിൽ നിന്നും അദ്ദേഹം ഒരു അനക്കം ശ്രദ്ധിച്ചത്. പിന്നാലെ എന്താണെന്നറിയാൻ തുറന്ന് നോക്കിയ ഡ്രൈവർ അക്ഷരാർത്ഥത്തിൽ ഞെട്ടി. കാറിൻറെ ബോണറ്റിനുള്ളിൽ കൂറ്റനൊരു പെരുമ്പാമ്പ് ചുരുണ്ട് കൂടിക്കിടക്കുന്നു. വീഡിയോ ദൃശ്യങ്ങളിൽ ബോണറ്റിൽ ചുരുണ്ട് കൂടി സുഖമായി ഇരിക്കുന്ന പാമ്പിന് സമീപത്തായി ഒരു ബിജെപി പതാക സ്ഥാപിച്ചിരിക്കുന്നത് കാണാം. പാമ്പിനെ
ഏതാണ്ട് 7 അടി നീളമുണ്ടെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. അപ്രതീക്ഷിതമായി പാമ്പിനെ കണ്ടതിന് പിന്നാലെ ആളുകൾ പരിഭ്രാന്തരായി ഓടിയെന്നും ചിലർ വീഡിയോ ചിത്രീകരിച്ചെന്നും റിപ്പോട്ടുകളുണ്ട്. പിന്നാലെ പ്രദേശത്ത് വാർത്ത പരക്കുകയും വലിയൊരു ആൾക്കൂട്ടം പാമ്പിനെ കാണാനെത്തി.
കാറിന്റെ ബോണറ്റിനുള്ളിൽ ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥർക്ക് കൂറ്റൻ പെരുമ്പാമ്പിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. വൈറൽ വീഡിയോയിൽ കാണുന്ന വലുപ്പത്തിൽ പാമ്പിന് വലിപ്പമുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ പാമ്പിനെ സമീപത്തെ കാട്ടിൽ തുറന്ന് വിട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.