സിനിമയുടെ ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് നടന്‍ അശോക് കുമാറിന് (മുരുക അശോക്) പരിക്ക്. വട മഞ്ജു വിരട്ട് എന്ന ചിത്രത്തിന്‍റെ ഡിണ്ടിഗുള്‍ ഷെഡ്യൂളിനിടെയാണ് സംഭവം. ജല്ലിക്കട്ടിന്‍റെ ഒരു വകഭേദമായ മഞ്ജു വിരട്ട് പ്രമേയമാക്കുന്ന സിനിമയാണിത്. ചിത്രീകരണത്തിനായി കൊണ്ടുവന്ന കാളയോട് നടന്‍ അടുത്ത് പെരുമാറിയ സമയത്താണ് അപ്രതീക്ഷിതമായി അപായമുണ്ടായത്.
ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നെഞ്ചിന് താഴെയായാണ് അശോക് കുമാറിന് മുറിവ് ഏറ്റത്. കൂടുതല്‍ അപായകരമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് നടന്‍ രക്ഷപെടുകയായിരുന്നു. ഉടന്‍ വൈദ്യസഹായം ലഭ്യമാക്കിയതിന് ശേഷം സിനിമയുടെ ചിത്രീകരണം തുടര്‍ന്നു.