കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; …പ്രതി പട്ടികയിൽ യൂട്യൂബറും…


കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തു. യൂട്യൂബറായ കൊണ്ടോട്ടി അബുവിനെയാണ് പ്രതി ചേര്‍ത്തത്. ഇയാള്‍ കേസില്‍ മൂന്നാം പ്രതിയാണ്. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം.

കേസില്‍ കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനാണ് ഒന്നാം പ്രതി. യൂട്യൂബര്‍ കെ എം ഷാജഹാനാണ് രണ്ടാം പ്രതി. സ്ത്രീത്വത്തെ അപമാനിക്കുംവിധം സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

കെ ജെ ഷൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കേസെടുത്തതിന് പിന്നാലെ സി കെ ഗോപാലകൃഷ്ണന്‍ ഒളിവിലാണ്. ഇയാളുടെ വീട്ടില്‍ പറവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

أحدث أقدم