കരട് രാഷ്ട്രീയപ്രമേയം ചർച്ചചെയ്യുന്ന പാർട്ടി കമ്മിഷൻ മുൻപാകെയാണ്, പാർട്ടി കോൺഗ്രസിൽ പ്രമേയകമ്മിറ്റി തയ്യാറാക്കിയ പ്രമേയത്തിന്മേൽ ഭേദഗതി നിർദേശമെത്തിയത്. രണ്ടാം പിണറായി സർക്കാർ എന്ന പരാമർശം പ്രമേയത്തിൽ പലയിടത്തുമുണ്ട്. ഇതിനെതിരേയാണ് പ്രസാദ് രംഗത്തെത്തിയത്. ഇടതുപക്ഷ നയങ്ങളിൽനിന്നുള്ള അങ്ങേയറ്റത്തെ വ്യതിയാനമാണ് കേരള സർക്കാരിലെന്ന വിമർശനവും എറണാകുളത്തുനിന്നുള്ള പ്രതിനിധി ഉയർത്തിയതായാണ് വിവരം.
നേരത്തേ സിപിഐ സംസ്ഥാനകൗൺസിൽ യോഗത്തിലും പിണറായി സർക്കാർ എന്ന് പ്രയോഗിക്കുന്നതിനെതിരേ വിമർശനങ്ങളുയർന്നിട്ടുണ്ട്. അതിന്റെ അനുരണനമാണ് പാർട്ടി കോൺഗ്രസ് വേദിയിലുമുയർന്നത്. യോഗം തീരാൻ ഏറെ സമയമെടുത്തതോടെ കമ്മിഷൻ റിപ്പോർട്ടുകളുടെ അവതരണവും വൈകി.