രണ്ട് സ്ത്രീകളും കു‍ഞ്ഞും മാത്രമുള്ള വീട് ജപ്തി ചെയ്ത് മണപ്പുറം ഫിനാൻസ്

 

രണ്ട്‌ സ്ത്രീകളും ഒരു കുഞ്ഞും മാത്രമുള്ള കുടുംബത്തിന്റെ വീട്‌ ജപ്തി ചെയ്തു. ഒരു വയസ് മാത്രമാണ് കുഞ്ഞിന്റെ പ്രായം. മണപ്പുറം ഫിനാൻസാണ് എറണാകുളം പുത്തൻകുരിശ് മലേക്കുരിശിൽ വീട് ജപ്തി ചെയ്തത്.2019 ൽ അഞ്ച് ലക്ഷം രൂപ വീട്ടുടമയായ സ്വാതി മണപ്പുറം ഫിനാൻസിൽ നിന്ന് വായ്പ എടുത്തിരുന്നു. 3.95 ലക്ഷം തിരിച്ചടിച്ചു. പിന്നീട് ഗർഭിണിയായ യുവതിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ തിരിച്ചടവ് മുടങ്ങി.

തുക ഒന്നിച്ചടക്കണമെന്ന് ബാങ്ക് നിലപാടെടുത്തുവെന്ന് സ്വാതി. ഒറ്റ തവണയായി പലിശ ഉൾപ്പടെ അഞ്ച് ലക്ഷം അടക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കുടുംബം പറയുന്നു.

Previous Post Next Post