
തിരുവനന്തപുരത്ത് വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെ പൊലീസ് ലാത്തി വീശി. ഓണാഘോഷമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി നടന്ന പരിപാടിക്കിടെയാണ് സംഭവം. നിശാഗന്ധിയിൽ വെച്ച് നടന്ന സംഗീത പരിപാടിക്കിടെ യുവാക്കൾ പെൺകുട്ടികളെ ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇതേത്തുർന്നാണ് പ്രശനങ്ങൾ ഉടലെടുത്തത്. ഒരു കൂട്ടം യുവാക്കൾ നൃത്തം ചെയ്യുന്നതിനിടെ പെൺകുട്ടികളെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്നതിനെ തുടർന്ന് പൊലീസ് ഇവരെ തടഞ്ഞു.
എന്നാൽ യുവാക്കൾ പൊലീസിനെ കയ്യേറ്റം ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. യുവാക്കൾ പൊലീസിനെ പിടിച്ച് തള്ളുകയും പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് യുവാക്കളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശുകയായിരുന്നു. യുവാക്കൾ ചിതറിയോടി. ലാത്തി ചാർജിൽ യുവാക്കൾക്ക് ഗുരുതര പരിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനത്ത് പൊലീസ് മര്‍ദനത്തിനിടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വരുന്നതിനിടെയാണ് ഈ സംഭവം. ലാത്തിച്ചാര്‍ജിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.