കൗൺസിലർ അനിലിന്റെ ആത്മഹത്യ; ബിജെപി കടുത്ത പ്രതിരോധത്തിൽ





തിരുവനന്തപുരം : ആത്മഹത്യ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ബിജെപി കടുത്ത പ്രതിരോധത്തിൽ.തിരുവനന്തപുരത്തെ പാർട്ടി അണികളെ പോലും ബോധ്യപ്പെടുത്താൻ ആകാതെ കുഴങ്ങുകയാണ് ബിജെപി ജില്ലാ നേതൃത്വം.

അനിലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.അനിലിനെ കൈയ്യൊഴിഞ്ഞ് ബിജെപി ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയതും തിരിച്ചടിയായി. പ്രതിസന്ധി സംബന്ധിച്ച് തിരുമല അനിൽ ഔദ്യോഗികമായി ബിജെപിയെ സമീപിച്ചിട്ടില്ലെന്നും അതുകൊണ്ട് ബിജെപിയിൽ ചർച്ച ചെയ്യേണ്ട ആവശ്യമോ ബിജെപി ഔദ്യോഗികമായി ഇടപെടേണ്ട ആവശ്യമോ ഇല്ലെന്നുമായിരുന്നു ബിജെപി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ഇതിൽ കുടുംബത്തിനും അനിലുമായി അടുപ്പമുള്ള ബിജെപി പ്രവർത്തകർക്കും കടുത്ത അമർഷമുണ്ട്.
Previous Post Next Post