മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെ പരിപാടിയിൽ പങ്കെടുക്കും…





സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ഫോട്ടോ സംബന്ധിച്ച തർക്കം തുടരുന്നതിനിടെ ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തും. രാജ്ഭവനിലെ ഇൻഹൗസ് ജേണലായ ‘രാജഹംസി’ന്റെ പ്രകാശനച്ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ഫോട്ടോ ഉപയോഗിക്കില്ലെന്ന് രാജ്ഭവൻ സ്ഥിരീകരിച്ചു.

രാജ്ഭവൻ ഓഡിറ്റോറിയത്തിലാണു ‘രാജഹംസി’ന്റെ പ്രകാശനച്ചടങ്ങ് നടക്കുന്നത്. ഈയിടെ ഈ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രം ഉണ്ടാകാറുണ്ട്. ഈ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും മുൻപിൽ വിളക്കു കൊളുത്തിയുമാണു രാജ്ഭവനിൽ സംഘടിപ്പിക്കുന്ന പരിപാടികൾ തുടങ്ങാറുള്ളത്.

സർക്കാർ പരിപാടികളിൽനിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. പറ്റില്ലെന്നായിരുന്നു രാജ്ഭവന്റെ നിലപാട്. എന്നാൽ, രാജ്ഭവൻ ഈ നിലപാടിൽ നിന്നും ഇപ്പോൾ വ്യതിചലിച്ചിരിക്കുകയാണ്.
Previous Post Next Post