
അനൗണ്‍സ്‌മെന്റ് വാഹനം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായക്കൊടി ഉണ്ണിയത്തംകണ്ടി മീത്തലിലാണ് അപകടമുണ്ടായത്.പിറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ അഞ്ച് പേരും ജീപ്പിലുണ്ടായിരുന്നവരാണ്.
ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. വീഴ്ചയുടെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിനും വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.