
രാജ്യതലസ്ഥാനത്തിന്‍റെ ആകാശത്ത് വര്‍ണവിസ്‌മയവും അത്ഭുതവുമായി കഴിഞ്ഞ രാത്രി ദൃശ്യമായ ജ്വാല സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹത്തിന്‍റെ റീ-എന്‍ട്രിയുടേത്. ഇന്നലെ രാത്രി ദില്ലി എന്‍സിആര്‍ മേഖലയാകെ ദൃശ്യമായ ഈ കാഴ്‌ച ഉല്‍ക്കാ ജ്വലനത്തിന്‍റെതാണ് എന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെ ആദ്യ റിപ്പോര്‍ട്ട്. ഏറെ പ്രകാശമാനമായ ‘ബോളിഡ്’ ഉല്‍ക്കയാണ് ഇതെന്നും കിംവദന്തികളുണ്ടായിരുന്നു. എന്നാല്‍, സ്പേസ് എക്‌സിന്‍റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേക്കുള്ള റീ-എന്‍ട്രിക്കിടെ കത്തിച്ചാമ്പലാവുന്നതാണ് ദൃശ്യങ്ങളിലെന്ന് ബഹിരാകാശ നിരീക്ഷണ രംഗത്തെ സ്വകാര്യ ഏജന്‍സിയായ ‘ഇന്ത്യാമെറ്റ്‌സ്കൈ വെതര്‍’ എക്‌സില്‍ അറിയിച്ചു. എന്തായാലും, ഈ അവിസ്‌മരണീയ ആകാശക്കാഴ്‌ചയുടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്