വാക്കുതർക്കം.. മുത്തശ്ശനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച് ചെറുമകൻ..


ചെറുമകൻ മുത്തശ്ശനെ കുത്തിപ്പരിക്കേൽപ്പിച്ചു. പാലോട് – ഇടിഞ്ഞാറിൽ ആണ് സംഭവം. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി (58)യെയാണ് ചെറുമകൻ കുത്തിയത്. ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. മുത്തശ്ശനെ ആക്രമിക്കുന്ന സമയത്ത് ചെറുമകൻ മദ്യലഹരിയിലായിരുന്നു. ചെറുമകനെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജേന്ദ്രന്റെ നില ഗുരുതരമാണ്.

Previous Post Next Post