ശബരിമലയിലെ പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും


        

പത്തനംതിട്ട: ഇനി മുതൽ ശബരിമലയിലെ പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാൽ പിഴ. 5000 രൂപ പിഴ ചുമത്താനാണ് ശബരിമല എഡിഎമിൻ്റെ ഉത്തരവ്. ഡ്യൂട്ടി മജിസ്ട്രേറ്റ്മാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമായിരിക്കും പിഴ ചുമത്താനുള്ള അധികാരം. ഹൈക്കോടതി കർശനമായി ഇടപെട്ടിട്ടും ബോധവത്കരണം നടത്തിയിട്ടും പമ്പയിൽ തീർഥാടകർ തുണികൾ ഉപേക്ഷിക്കുന്നത് കുറവില്ലായിരുന്നു. ഇതിനെ തുടർന്നാണ് പിഴ ചുമത്താനുള്ള പുതിയ തീരുമാനം.

ഇത്തവണത്തെ മണ്ഡലകാല തീർഥാടനത്തിൻ്റെ ആദ്യത്തെ മൂന്നുദിവസംകൊണ്ടുതന്നെ 23 ടണ്ണോളം തുണിമാലിന്യങ്ങളാണ് പമ്പയിൽനിന്ന് പുറത്തെടുത്തത്. പമ്പയിലും മറ്റ് പരിസരപ്രദേശങ്ങളിലും ബോർഡുകളും അറിയിപ്പുകളുമൊക്കെ ഉണ്ടെങ്കിലും അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഒരുവിഭാഗം ഭക്തർ ഇപ്പോഴും പമ്പയിൽ തുണികൾ ഉപേക്ഷിക്കുന്നു. ഇതിന് ആചാരവുമായി യാതൊരു ബന്ധമൊന്നുമില്ല
Previous Post Next Post