
പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ പ്രവർത്തകർ കമ്പും കല്ലുമെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.
വലിയ പ്രതിഷേധമുണ്ടാകുമെന്ന് കണക്കാക്കി രണ്ട് വാഹനങ്ങളിൽ് നിന്നാണ് ജലപീരങ്കി പ്രയോഗം നടത്തിയത്. അതേ സമയം പ്രവര്‍ത്തകര്‍ വീണ്ടും പൊലീസിനും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ടുവരികയാണ് ചെയ്തത്. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധമാര്‍ച്ചിന്‍റെ മുൻനിരയിലുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമം നടത്തി. കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്ക് നേരെ 17 തവണയിൽ കൂടുതൽ ജലപീരങ്കി പ്രയോഗമാണ് പൊലീസ് നടത്തിയത്.