മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പീരുമേട് സബ്ജയിലില്‍ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍




പീരുമേട് സബ്ജയിലില്‍ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാറിനെയാണ് പീരുമേട് സബ്ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പോക്സോ കേസില്‍ കട്ടപ്പന സെഷൻസ് കോടതി റിമാൻഡ് ചെയ്ത പ്രതിയാണ് കുമാർ. ഇയാളുടെ കേസിന്റെ വിസ്താരം അവസാന ഘട്ടത്തിലാണ്. കേസില്‍ വിധി വരാനിരിക്കയാണ് കുമാർ ജീവനൊടുക്കിയത്.
2024 ഡിസംബറില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഭാര്യയുടെ പരാതിയിലാണ് കുമാറിനെ കുമളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കുമാറിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് ജയില്‍ ജീവനക്കാർ പറയുന്നു


Previous Post Next Post