കുട്ടികൾ ഇഷ്ടം കൊണ്ട് ചെയ്തത്?.. ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ കൊണ്ട് മസാജ് ചെയ്ത് അധ്യാപകൻ.!


ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ കൊണ്ട് മസാജ് ചെയ്ത് അധ്യാപകൻ. ബിഹാർ കിഷൻപൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം. ക്ലാസ് സമയത്തായിരുന്നു മസാജ്. കുട്ടികൾ ഇഷ്ടം കൊണ്ട് ചെയ്യുന്നതെന്നായിരുന്നു അധ്യാപകൻ്റെ പ്രതികരണം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധ്യാപകനെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അധ്യാപകൻ സുമൻ കുമാറിനോട് വിശദീകരണം തേടി.


        

أحدث أقدم