പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി.. മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു.


പേരക്കുട്ടിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര മിൽമയിലെ റിട്ട. ജീവനക്കാരൻ പുന്നപ്ര പള്ളിവേളിയിൽ പി.എം. നാസിമുദ്ദീനാണ് (74) മരണപ്പെട്ടത്. ​ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ തൃക്കുന്നപ്പുഴയിലെ കുമ്പളത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

ആറാട്ടുപുഴ വെള്ളേക്കാട്ടിൽ അഷ്റഫിന്റെയും റസിയയുടെയും മകൾ റെയ്‌സ ഫാത്തിമയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് റസിയയുടെ പിതാവായ നാസിമുദ്ദീൻ എത്തിയത്. നിക്കാഹ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഓഡിറ്റോറിയത്തിൽ നിന്ന് അടുത്തുള്ള പള്ളിയിലേക്ക് പോകാനായി ഇറങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ​ഉടൻതന്നെ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

أحدث أقدم