കണ്ണൂരിൽ ബാറിൽ വച്ച് ഓടക്കുഴലിന്‍റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ശരത്ത് വട്ടപ്പൊയ്യിലിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബാറിലെ കൗണ്ടറിന് മുകളിൽ ഓടക്കുഴൽ വെച്ചിട്ടുള്ള ചിത്രമാണ് അടിക്കുറുപ്പോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ‘ഓടക്കുഴൽ മറന്നുവച്ചിട്ടുണ്ട്. കണ്ണന് ബോധം തെളിയുമ്പോൾ വന്നെടുക്കാൻ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചത്.
ശ്രീകൃഷ്ണ ജയന്തി ദിനത്തിലായിരുന്നു വിവാദമായ പോസ്റ്റ്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട പൊലീസ് കേസെടുക്കുകയായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിൽ കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്.