‌‌താമരശ്ശേരി ചുരം ആറാം വളവിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി



താമരശ്ശേരി ചുരം ആറാം വളവിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി. രാത്രി ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്‌നർ ലോറി ക്രയിൻ ഉപയോഗിച്ച് മാറ്റിയത് രാവിലെ 6 മണിയോടെയാണ്.

ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരു വശങ്ങളിലേക്കും വലിയ വാഹനങ്ങളുടെ നീണ്ട നിരവളവിൽ നിന്നും തിരിക്കുംമ്പോൾ കണ്ടയ്‌നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. ഒന്നര മുതൽ ആറു മണി വരെ കടന്നു പോയത് ചെറുവാഹനങ്ങൾ മാത്രം. ഇപ്പോഴും ചുരത്തിൽ കനത്ത ഗതാഗത കുരുക്കാണ്.
أحدث أقدم